Connect with us

കേരളം

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Published

on

29a77486e4c097ec85e4511608460cc4a1118ba067c996632318763cb6298005

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോണ്‍-ടെക്‌നിക്കല്‍) ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‍സി) അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണ്. ഓഫിസ് ശുചീകരണം മുതല്‍ ഫയല്‍ കൈമാറ്റംവരെ അടക്കമുള്ള ജോലികള്‍ ഉള്‍പ്പെടും. ഗ്രൂപ്പ് സി തസ്‌തികയാണ്. കേന്ദ്ര സര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. മാര്‍ച്ച്‌ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്‌എസ്‌എല്‍സി ജയം (മെട്രിക്കുലേഷന്‍)/തത്തുല്യമാണ് യോഗ്യത.
.
പ്രായം: രണ്ടു ഗ്രൂപ്പുകളിലായി പ്രായം തിരിച്ചിട്ടുണ്ട്. 18-25. (1996 ജനുവരി രണ്ടിനു മുന്‍പോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്), 18-27. (1994 ജനുവരി രണ്ടിനു മുന്‍പോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്). 2021 ജനുവരി 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടിക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവുണ്ട്. വയസ്സിളവു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പൊതു എഴുത്തുപരീക്ഷ വഴി. രണ്ടു ഘട്ടമായാണ് എഴുത്തുപരീക്ഷ. പേപ്പര്‍-1 ഒബ്‌ജെക്‌ടീവ് മാതൃകയില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 2021 ജൂലൈ 1 മുതല്‍ 20 വരെ. നെഗറ്റീവ് മാര്‍ക്കുണ്ട്. ഷോര്‍ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവര്‍ക്കായി നവംബര്‍ 21 നു ഡിസ്‌ക്രിപ്‌റ്റീവ് (പേപ്പര്‍-2) പരീക്ഷ നടത്തും. സിലബസ് വിശദാംശങ്ങള്‍ക്കു വിജ്‌ഞാപനം കാണുക.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. ഒരേ റീജനു കീഴില്‍ മുന്‍ഗണനാക്രമത്തില്‍ 3 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം.

ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്‌തഭടന്മാര്‍, വനിതകള്‍ എന്നിവര്‍ക്കു ഫീസില്ല. ഓണ്‍ലൈനായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായും ഫീസ് അടയ്‌ക്കാം. ഓണ്‍ലൈനില്‍ മാര്‍ച്ച്‌ 23 വരെ വരെ അടയ്ക്കാം. ചെലാനായി അടയ്ക്കുന്നവര്‍ മാര്‍ച്ച്‌ 25 നു മുന്‍പു ചെലാന്‍ ജനറേറ്റ് ചെയ്യണം.

അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഒറ്റത്തവണ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ റജിസ്ട്രേഷന്‍ നമ്ബറും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് അപേക്ഷിക്കുക. അല്ലാത്തവര്‍ ഒറ്റത്തവണ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mosquito.jpg Mosquito.jpg
കേരളം4 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

20240507 130225.jpg 20240507 130225.jpg
കേരളം6 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

sex education .jpeg sex education .jpeg
കേരളം9 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം9 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം10 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ