Connect with us

കേരളം

തെരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിംഗ് പ്രസ്സുകളും സ്ഥാനാര്‍ഥികളും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്

IMG 20210312 073405

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍, സ്റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അച്ചടിക്കുമ്പോഴും പകര്‍പ്പുകള്‍ എടുക്കുമ്ബോഴും പ്രസ്സിന്റെയോ കോപ്പി എടുക്കുന്ന സ്ഥാപനത്തിന്റെയോ പേരും വിലാസവും, പ്രസാധകന്റെ പേരും വിലാസവും, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, പ്രിന്റിംഗ് ചെലവ് എന്നിവ താഴ്ഭാഗത്ത് പ്രസിദ്ധീകരിക്കണം.

നോട്ടീസും മറ്റും പ്രസിദ്ധീകരിക്കാനെത്തിയ ആളെ തനിക്ക് നേരിട്ടറിയാമെന്ന് രുപേര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്റെ ര് പ്രതികള്‍ പ്രസ്സുടമ പ്രസാധകനില്‍ നിന്ന് വാങ്ങിയിരിക്കണം.
പ്രിന്റ് ചെയ്ത് മൂന്ന് ദിവസത്തിനകം, അച്ചടി രേഖയുടെ നാലു പകര്‍പ്പുകള്‍, അച്ചടിക്കാനെത്തുന്ന സ്ഥാനാര്‍ഥിയെയോ പ്രതിനിധിയെയോ പ്രസാധകന് നേരിട്ടറിയാമെന്നു കാണിക്കുന്ന സത്യവാങ്മൂലം എന്നിവ നിശ്ചിത ഫോറത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

അച്ചടിക്ക് ഓര്‍ഡര്‍ നല്‍കിയ തിയ്യതി, അച്ചടിച്ചു നല്‍കിയ തിയ്യതി, പ്രിന്റ് ചെയ്ത സാധനത്തിലെ ഉള്ളടക്കത്തിന്റെ ചുരുക്കം, പ്രിന്റിംഗിന് ഈടാക്കിയ തുക തുടങ്ങിയ വിവരങ്ങളും ജില്ലാ കലക്ടറെ അറിയിക്കണം. ഇതിനുള്ള ഫോറങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗം എക്സ്പെന്റീച്ചര്‍ സെല്ലില്‍ ലഭിക്കും.
നിയമവിരുദ്ധമോ, ജാതി-മത വികാരങ്ങള്‍ ഇളക്കിവിടുന്നതോ, അവയുടെ പേരില്‍ വോട്ടുചോദിക്കുന്നതോ, എതിര്‍ സ്ഥാനാര്‍ഥിയെ സ്വഭാവഹത്യ നടത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ അച്ചടിക്കപ്പെടുന്ന രേഖകളിലില്ല എന്ന് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഉറപ്പുവരുത്തണം.

ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പേരില്ലാതെ പ്രസിദ്ധീകരിക്കുന്നവ പാര്‍ട്ടിയുടെ ചെലവില്‍ വകയിരുത്തും. നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തുന്ന പ്രസ്സുകള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം 127എ പ്രകാരം ആറുമാസം തടവോ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം9 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ