കേരളം
മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു
മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു.രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങില്‍ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ സെക്രട്ടറിമാര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചീഫ് സെക്രട്ടറിയായി പദവിയില്‍ നിന്ന് വിരമിച്ച ഉടനെയാണ് വിവരാവകാശ കമ്മീഷണറായി മേത്ത ചുമതലയേല്‍ക്കുന്നത്. 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത.
ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം,വിദ്യാഭ്യാസം, റവന്യു, ജലവിഭവ വകുപ്പുകളുടെ മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. രാജസ്ഥാന് സ്വദേശിയാണ്.