കേരളം
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും: ഉമ്മന്‍ചാണ്ടി
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യം മനസിലാക്കി ഘടക കക്ഷികള്‍ അടക്കം വിട്ടുവീഴ്ച ചെയ്യണം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്ചയിക്കും.
മാണി സി. കാപ്പന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. മകന് ചാണ്ടി ഉമ്മന്‍ ഇത്തവണ മത്സരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ട്വന്റിഫോറിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷയിലാണ്. സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കും.
സീറ്റുകളുടെ കാര്യത്തില്‍ ഘടകക്ഷികള്‍ അടക്കം വിട്ടുവീഴ്ച ചെയ്യേണ്ടിവരും. രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം കേരളത്തില്‍ പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement