കേരളം
കുതിരാനിൽ ലോറി നിയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്ക് വീണു; ഒരു മരണം
![road accident 750x422 1](https://citizenkerala.com/wp-content/uploads/2021/02/road_accident-750x422-1.jpg)
![road accident 750x422 1](https://citizenkerala.com/wp-content/uploads/2021/02/road_accident-750x422-1.jpg)
കുതിരാൻ ദേശീയ പാതയിൽ ചരക്ക് ലോറി മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement