കേരളം
മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി കെകെ ശൈലജ, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്
![n2533858943141cea0f9ac47b697108767f490f305e4bf599d0fd6e82acebaa31c6108d8f7](https://citizenkerala.com/wp-content/uploads/2021/02/n2533858943141cea0f9ac47b697108767f490f305e4bf599d0fd6e82acebaa31c6108d8f7.jpg)
![n2533858943141cea0f9ac47b697108767f490f305e4bf599d0fd6e82acebaa31c6108d8f7](https://citizenkerala.com/wp-content/uploads/2021/02/n2533858943141cea0f9ac47b697108767f490f305e4bf599d0fd6e82acebaa31c6108d8f7.jpg)
മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി കെകെ ശൈലജ, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്. കോവിഡ് മുക്തനായി വീട്ടില്‍ വിശ്രമിക്കുന്ന ജയരാജന് ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് നന്ദി പറയുന്നത്.
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പൂര്‍വ സ്ഥിതിയിലാക്കാന്‍ നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി കെകെ ശൈലജ, ആരോഗ്യ വകുപ്പ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, സിപിഎം- എല്‍ഡിഎഫ് നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ജയരാജന് നന്ദി പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു . പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ച് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്.നിരന്തരമായി ബന്ധപ്പെട്ട് കൊണ്ട് എന്‍്റെ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ നേതൃത്വം കൊടുത്ത കേരളത്തിന്‍്റെ ആദരണീയനായ മുഖ്യമന്ത്രി സ:പിണറായി വിജയന് ,ആരോഗ്യ വകുപ്പ് മന്ത്രി സ: കെ.കെ.ശൈലജ ടീച്ചര്‍ എന്നിവര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ , നേഴ്സുമാര്‍ തുടങ്ങിയവര്‍ക്കും മന്ത്രിമാരടക്കമുള്ള സിപിഐഎം – എല്‍ ഡി എഫ് നേതാക്കള്‍ക്കും , പ്രവര്‍ത്തകര്‍ക്കും , മറ്റു പാര്‍ട്ടികളിലെ സുഹൃത്തുക്കള്‍ക്കും കലക്ടരടക്മുള്ള ഉദ്യോഗസ്ഥന്മാര്ക്കും അഭ്യുദകാംക്ഷികള്‍ക്കും
നന്ദി അറിയിക്കുന്നു.