കേരളം
കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കുന്നു; വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം
![183](https://citizenkerala.com/wp-content/uploads/2021/02/183.jpg)
![183](https://citizenkerala.com/wp-content/uploads/2021/02/183.jpg)
കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇതിനായി കേരളാ ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചത്.
ഓൺലൈൻ ചൂതാട്ടം ഗൗരവകരമാണെന്ന് ഹൈക്കോടതി സർക്കാരിനെ അറിയിച്ചു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുളളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement