തൊഴിലവസരങ്ങൾ
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ 8.72 ലക്ഷം ഒഴിവുകള്‍
വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 2020 മാര്‍ച്ച് ഒന്നുവരെ 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.
2019 മാര്‍ച്ച് ഒന്നുവരെയുള്ള കണക്ക് പ്രകാരം 9,10,153 പോസ്റ്റുകളിലും, 2018 മാര്‍ച്ച് ഒന്ന് വരെ 6,83,823 പോസ്റ്റുകളിലും ഒഴിവുണ്ടായിരുന്നു. 2020 മാര്‍ച്ച് ഒന്നുവരെ 8,72,243 പോസ്റ്റുകളിലാണ് ഒഴിവുളളതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) വഴിയും 2,65,468 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.