Connect with us

കേരളം

ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം; തമ്പാനൂരില്‍ 78.78 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Himachal Pradesh Himachal Pradesh cloudburst 2023 11 03T134425.475

തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്‍, പെരിങ്ങമല സ്വദേശി ഷോണ്‍ അജി, എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ആണ് ടാറ്റൂ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

Also Read:  ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും മാത്രം പോര, കായിക താരങ്ങളും വേണം; സമൂഹത്തിന്റെ പിന്തുണ വേണമെന്ന് ഹൈക്കോടതി

ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നുവെന്നും, ടാറ്റൂ കേന്ദ്രത്തില്‍ സഹായിയാണ് ഷോണ്‍ അജിയെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. വരുന്ന ദിവസങ്ങളിലും ടാറ്റൂ കേന്ദ്രങ്ങളില്‍ അടക്കം ശക്തമായി പരിശോധന നടത്തും. ഇതിനായി ഷാഡോ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മജീന്ദ്രന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും മയക്കു മരുന്ന് കണ്ടെടുത്തിട്ടുണ്ട്. ബംഗലൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ടാറ്റൂ കുത്തുന്നതിന് കൂടുതല്‍ സമയം ഇരിക്കേണ്ടതുണ്ട്. ഇത്രയും സമയം സാധാരണ മനുഷ്യന് ചെലവഴിക്കാന്‍ പറ്റില്ല. അതിനാല്‍ ഇത് അല്‍പ്പം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഫ്രീയായി ഇരിക്കാന്‍ പറ്റുമെന്ന് ഉപഭോക്താക്കളോട് ഇവര്‍ പറയും. ഇതുപയോഗിക്കുന്നതോടെ എത്ര സമയം വേണമെങ്കിലും ഇരിക്കാനാകും. ഇതുവഴി രണ്ടു ബിസിനസ് ആണ് ഒരേസമയം നടന്നിരുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Also Read:  ഡൊമിനിക് മുമ്പും സ്ഫോടനം ആസൂത്രണം ചെയ്തിരുന്നോ? 'യഹോവ സാക്ഷി' വിട്ടവരുടെ വിവരങ്ങളും തേടി പൊലീസ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ