Connect with us

ദേശീയം

ബി ജെ പി എം.പിയെ ആക്രമിച്ച കേസ്; നാല് കര്‍ഷക നേതാക്കള്‍ അറസ്റ്റില്‍

bjp

ബി ജെ പി എം.പി നയാബ് സിങ് സൈനയ്ക്കെതിരായ ആക്രമണത്തില്‍ നാല് കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ബി ജെ പി എം.പിയുടെ വാഹനം ഒരു സംഘം പ്രതിഷേധക്കാര്‍ തകര്‍ത്തത്. കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദ്-മര്‍ക്കണ്ട പട്ടണത്തില്‍ വെച്ചായിരുന്നു ബി ജെ പി എം.പിക്ക് നേരെ ആക്രമണം ഉണ്ടായത്.

പട്ടണത്തിലൂടെ കടന്നുപോവുകയായിരുന്ന സൈനിയെ വാഹനം തടഞ്ഞ് വെച്ച്‌ കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു.ഷഹാബാദിലെ ബി ജെ പി എം.എല്‍.എ രാം കരണ്‍ കലയുടെ വീടിന് മുന്നില്‍ കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഈ സമയം എം.പി നയാബ് സൈനിയും പട്ടണത്തിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ കര്‍ഷകര്‍ അങ്ങോട്ട് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷകര്‍ എം.പിയുടെ വസതിക്ക് മുന്നില്‍ പോയി അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിന് ശേഷമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. 50 ഓളം പ്രതിഷേധക്കാര്‍ തങ്ങളുടെ വാഹനത്തെ ആക്രമിച്ചു.അവരില്‍ ചിലര്‍ വാഹനത്തിലേക്ക് ചാടി, ഇതിനിടിയല്‍ ആരോ എസ്‌യുവിയുടെ പിന്നിലെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്തു. അവര്‍ സാമൂഹിക വിരുദ്ധ ശക്തികളാണ്. ഇത്തരം ആക്രമണങ്ങളിലൂടെ അവര്‍ കര്‍ഷകരെ അപായപ്പെടുത്തുകയാണെന്നും നയാബ് സൈനി ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 mins ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം59 mins ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം2 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം23 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം7 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version