ഇലക്ഷൻ 2024
ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് നീക്കിയത് 4.49 ലക്ഷം പ്രചാരണ സാമഗ്രികൾ; പെരുമാറ്റച്ചട്ട ലംഘന നിരീക്ഷണം ശക്തം
ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 449078 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിത്തോരണങ്ങള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡ്, അലങ്കാര റിബ്ബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്.