തൊഴിലവസരങ്ങൾ
എന്‍.എം.ഡി.സിയില്‍ 304 ഒഴിവുകള്‍; അവസാന തീയതി മാര്‍ച്ച് 31
എന്‍.എം.ഡി.സിയില്‍ വിവിധ തസ്തികകകളിലായി 304 ഒഴിവുകള്‍ . ഛത്തീസ്ഗണ്ഡിലെ കിരണ്‍ഡുള്‍, ബച്ചേലി ഖനികളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഫീല്‍ അസിസ്റ്റന്റ്-65: മിഡില്‍ പാസ്/ഐ.ടി.ഐ.
മെയിന്റനന്‍സ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി)-148: വെല്‍ഡിങ്ങ്/ഫിറ്റര്‍/മെഷീനിസ്റ്റ്/മോട്ടോര്‍ മെക്കാനിക്ക്/ഡീസല്‍ മെക്കാനിക്ക്/ഓട്ടോ ഇലക്‌ട്രീഷ്യന്‍ ഐ.ടി.ഐ.
മെയിന്റനന്‍സ് അസിസ്റ്റന്റ് (ഇലക്‌ട്രിക്കല്‍ ട്രെയിനി)-81: ഇലക്‌ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ.
ബ്ലാസ്റ്റര്‍ ഗ്രേഡ് II (ട്രെയിനി)-1: മെട്രിക്കും ബ്ലാസ്റ്റര്‍/മൈനിങ്ങ് മേറ്റില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും ഫസ്റ്റ് എയ്‌ഡ് സര്‍ട്ടിഫിക്കറ്റും. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
എം.സി.ഒ. ഗ്രേഡ് III (ട്രെയിനി)-9: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. ഹെവി ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക. ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ഓഫ്ലൈനായി അപേക്ഷിക്കാന്‍ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് Post Box no.1383, Post Office, Humayun Nagar, Hydrabad, Telangana State, Pin: 500028 എന്ന വിലാസത്തില്‍ അയക്കണം. ഓഫ്ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15. അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31.