Connect with us

ദേശീയം

പുതിയ സാമ്പത്തിക വർഷം ആരംഭിക്കാൻ ഇനി 2 ദിവസം; അതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് തീർക്കുക

money

പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുതോടെ പല സാമ്പത്തിക കാര്യങ്ങളിലും മാറ്റം വരികയാണ്. അതുകൊണ്ട് തന്നെ നടപ്പുസാമ്പത്തിക വര്‍ഷത്തെ അവസാന ദിനമായ മാര്‍ച്ച് 31 നികുതിദായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. 2019-20 സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ വൈകിയതിന് പിഴ ഒടുക്കി മാര്‍ച്ച് 31നകം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

2019-20 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക്, പാകപ്പിഴകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കും. മാര്‍ച്ച് 31ന് ശേഷവും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും.2020-21 സാമ്പത്തികവര്‍ഷത്തിലെ നികുതി ഇളവുകള്‍ക്കായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കാലാവധിയും മാര്‍ച്ച് 31ന് അവസാനിക്കും.

നികുതി ഇളവ് ലഭിക്കാന്‍ വിവിധ നിക്ഷേപ പദ്ധതികളില്‍ ഈ മാസം 31നകം ചേരാവുന്നതാണ്.
പിഎഫിലുള്ള ജീവനക്കാരന്റെ വാര്‍ഷിക നിക്ഷേപം രണ്ടരലക്ഷത്തിന് മുകളിലാണെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പലിശയിന്മേല്‍ നികുതി ഈടാക്കും. പുതിയ സാമ്പത്തികവര്‍ഷത്തില്‍ 75വയസിന് മുകളിലുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.

പെന്‍ഷന്‍, പലിശ വരുമാനം എന്നിവയില്‍ നിന്ന് മാത്രം വരുമാനമുള്ളവര്‍ക്കാണ് ഈ ഇളവ്. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഫോമാണ് നികുതിദായകര്‍ക്ക് ലഭിക്കുക. ഓഹരിവിപണിയിലേതടക്കം നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version