Connect with us

ദേശീയം

14 മരുന്നുകൾ നിരോധിച്ചു; പനിക്കും ചുമയ്ക്കും ഉള്ളവയടക്കം പട്ടികയിൽ

ന്യൂഡൽഹി ∙ പനിക്കും ചുമയ്ക്കും ഉള്ളവ അടക്കം 3 പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ഉപയോഗിക്കുന്ന 14 മരുന്നുകൾ ആരോഗ്യമന്ത്രാലയം നിരോധിച്ചു. വ്യത്യസ്ത മരുന്നുത്പാദക ഘടകങ്ങൾ നിശ്ചിത അളവിൽ ചേർത്തുണ്ടാക്കുന്ന ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻസ് (എഫ്ഡിസി) ആണ് നിരോധിച്ചത്. വേണ്ടത്ര ഫലം ചെയ്യുന്നില്ല, ഉപയോഗം സൃഷ്ടിക്കാവുന്ന ദോഷഫലം എന്നിവ പരിഗണിച്ചാണു തീരുമാനം._

ഇപ്പോൾ പൂർണമായും നിരോധിച്ച 14 എഫ്ഡിസികൾ അടക്കം 344 എണ്ണത്തിന്റെ നിരോധനം 2016 ൽ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇന്ത്യൻ വിപണിയിൽ മരുന്നു വിൽക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‍സിഒ) അനുമതി വേണം. എന്നാൽ, സംസ്ഥാന തലത്തിൽ ലൈസൻസ് വാങ്ങിയായിരുന്നു പല കമ്പനികളും മരുന്നുൽപാദനം നടത്തിയിരുന്നത്. ഇതു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെത്തിയ ഹർജിയെ തുടർന്നായിരുന്നു 344 എണ്ണം നിരോധിക്കാനുള്ള ശുപാർശ_.

നിരോധിച്ച എഫ്ഡിസിയും ഉപയോഗവും_

നിമിസ്ലൈഡ്+പാരസെറ്റമോൾ: വേദനസംഹാരി._

അമോക്സിലിൻ+ബ്രോംഹെക്സിൻ: കഫക്കെട്ട് കുറയ്ക്കാനും മറ്റും, ശ്വാസകോശ ചികിത്സയിൽ_

ഫോൽകോഡിൻ+പ്രോമെഥസിൻ: വരണ്ട ചുമ, ഛർദി തുടങ്ങിയ സാഹചര്യങ്ങളിൽ._

പാരസെറ്റമോൾ+ബ്രോംഹെക്സിൻ+ഫിനൈൽഎഫ്രിൻ+ക്ലോർഫിനറമിൻ+ഗ്വായിഫെനിസിൻ: ജലദോഷപ്പനിക്കും മറ്റും._

സാൽബുട്ടമോൾ+ബ്രോംഹെക്സിൻ: ശ്വാസകോശ ചികിത്സയിൽ

ചുമയ്ക്കുള്ളത്_

ക്ലോർഫിനറമിൻ മാലിയേറ്റ്+ഡെക്സ്ട്രോമെഥോഫാൻ+ഗ്വായിഫെനിസിൻ+മെന്തോൾ_
ക്ലോഫിനറമിൻ മാലിയേറ്റ്+കൊഡിൻ സിറപ്പ്

അമോണിയം ക്ലോറൈഡ്+ബ്രോംഹെക്സിൻ+ഡെക്സ്ട്രോമെഥോർഫൻ
_ബ്രോംഹെക്സിൻ+ഡെക്സ്ട്രോമെഥോർഫൻ+അമോണിയം ക്ലോറൈഡ്+മെന്തോൾ

_∙ഡെക്സ്ട്രോമെഥോർഫൻ+ക്ലോർഫിനറമിൻ+ഗ്വായിഫെനിസിൻ+അമോണിയം ക്ലോറൈഡ്

അമോണിയം ക്ലോറൈഡ് +സോഡിയം സിട്രേറ്റ് +ക്ലോർഫിനറമിൻ മാലിയേറ്റ്+മെന്തോൾ._
_സാൽബുട്ടമോൾ+ഹൈഡ്രോക്സിഇഥൈൽതിയോഫിലിൻ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം4 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം5 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം5 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version