Connect with us

കേരളം

സൈനബ കൊലക്കേസ്; കൂട്ട് പ്രതിയെയും പിടികൂടി പൊലീസ്

Published

on

Screenshot 2023 11 15 080805

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസില്‍ കൂട്ടി പ്രതിയെ പൊലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്.
സൈബർ സെൽ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കസബ പൊലീസ് തമിഴ്നാട്ടിലെ സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്. പ്രതിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. കേസില്‍ നേരത്തെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സമദുമായി നടത്തിയ തെളിവെടുപ്പില്‍ കാണാതായ വീട്ടമ്മ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

പ്രതിയായ സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ചുരത്തിൽ പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നായിരുന്നു സമദിന്റെ മൊഴി. ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏഴാം തീയതി വൈകുന്നേരം മുതൽ സൈനബയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് മുഹമ്മദാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ സമദിന്‍റെ മൊഴി. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊല നടത്തിയതെന്നാണ് സമദ് മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍, സ്വർണം കളവ് പോയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

Also Read:  മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ഒരുക്കം പൂര്‍ത്തിയായി, ശബരിമല നട നാളെ തുറക്കും

സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. അതേസമയം, അവരുടെ കയ്യിൽ പണവും ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നാണ് പൊലീസ് പറയുന്നത്.സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയായ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നു. മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ് നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Also Read:  സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും, സ്റ്റേഷനിലേക്ക് പോകുന്നത് പദയാത്രയായി

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240624 101651.jpg 20240624 101651.jpg
കേരളം6 hours ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

kozhikode unesco.webp kozhikode unesco.webp
കേരളം6 hours ago

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

mvd cheking.jpeg mvd cheking.jpeg
കേരളം23 hours ago

സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

divya hug.webp divya hug.webp
കേരളം1 day ago

മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് ഡോ. ദിവ്യ എസ് അയ്യർ; വൈറലായി ചിത്രം

Screenshot 20240623 123926 Gallery.jpg Screenshot 20240623 123926 Gallery.jpg
കേരളം1 day ago

കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്, അപകടകാരണം അമിത വേഗം

20240623 082226.jpg 20240623 082226.jpg
കേരളം1 day ago

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

o r kelu cpi.jpg o r kelu cpi.jpg
കേരളം1 day ago

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

supplyco crisis.jpeg supplyco crisis.jpeg
കേരളം2 days ago

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം; സബ്സിഡി സാധനങ്ങൾ ഉൾപ്പടെ കിട്ടാനില്ല

guruvayoor temple .jpeg guruvayoor temple .jpeg
കേരളം2 days ago

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

20240617 100057.jpg 20240617 100057.jpg
കേരളം1 week ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

വിനോദം

പ്രവാസി വാർത്തകൾ