Connect with us

Citizen Special

യുട്യൂബിൽ ഒരു കോടി സബ്ക്രൈബേഴ്സിനെ നേടി വില്ലേജ് കുക്കിംഗ്‌ ചാനൽ

Published

on

WhatsApp Image 2021 07 06 at 5.30.14 PM

യു ട്യൂബിലൂടെ വരുമാനം ഉണ്ടാക്കുന്നവർ ഇന്ന് നിരവധിയാണ്. ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരും ഇതിൽ ഉൾപെടും. അങ്ങനെ യു ട്യൂബിലേക്ക് എത്തിയവരാണ് തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ ആറു പേർ. കർഷകരായിരുന്ന ഇവർ ജോലി ഇല്ലാതായത്തോടെയാണ് യു ട്യൂബ് ചാനൽ എന്ന ചിന്തയിലേക്ക് എത്തിയത്.

മുത്തശ്ശനും കൊച്ചുമക്കളും അടങ്ങുന്ന ഈ ആറംഗ സംഘം പാരമ്പര്യ രീതിയിൽ ഭക്ഷണം ഉണ്ടാക്കിയാണ് യു ട്യൂബിൽ ഹിറ്റായത്.ഇപ്പോൾ ഒരു കോടി സബ്സ്ക്രൈബെഴ്സ് ആകുന്ന ആദ്യത്തെ തമിഴ് യു ട്യൂബ് ചാനൽ ആവുകയാണ് നമ്മുടെ വില്ലേജ് കുക്കിംഗ്‌ ചാനൽ.

ഇലക്ഷൻ വേളയിൽ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയും ചാനലിൽ പ്രത്യക്ഷപ്പെട്ടത്തോടെ ഇവർക്ക് കൂടുതൽ സ്വീകാര്യത നേടാനായി. ഇതോടെ ആഴ്ചയിൽ 10000 സബ്ക്രൈബേഴ്സ് വർദ്ധിച്ചിരുന്ന സ്ഥാനത്തു 30000 മുതൽ 40000 വരെ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു.

ഒരു കോടി സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ ലഭിക്കുന്ന ഡയമണ്ട് ബട്ടന്റെ അൺ ബോക്സിങ് വിഡിയോ കഴിഞ്ഞ ദിവസമാണ് ഇവർ റിലീസ് ചെയ്തത്. തമിഴ്നാടിലെ പുതുകോട്ടയ് ജില്ലയിലെ ചിന്ന വീരമംഗലം എന്ന കൊച്ചു ഗ്രാമത്തിൽ ഉള്ള സുബ്രമണ്യൻ, മുരുകേശൻ, അയ്യനാർ, തമിഴ്സെ ൽവൻ, മുത്തുമാണിക്യം, പെരിയതമ്പി എന്നിവരുടെയാണ് വില്ലേജ് കുക്കിംഗ്‌ ചാനൽ.

അതേസമയം സസ്‌ക്രൈബേഴ്‌സ് ഒരു കോടി കടന്നതിന്റെ സന്തോഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം കൈമാറിയാണ് ഇവര്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പക്കല്‍ നേരിട്ടെത്തി ഇവര്‍ തുക കൈമാറി. യൂട്യൂബ് ചാനലിനായി പാചകം ചെയ്യുന്ന ഭക്ഷണം ഇവര്‍ അനാഥാലയങ്ങളില്‍ വിളമ്പാറാണ് പതിവ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം15 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം17 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം18 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം19 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം20 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version