Connect with us

Citizen Special

തെരുവ് നായ്ക്കള്‍ക്കും പറവകള്‍ക്കും ഭക്ഷണം വിളമ്പി വെത്യസ്തനാമൊരു യുവാവ്

Published

on

shaji1

ഷാജി ബാലരാമപുരം

ലോക്ഡൗണ്‍ കാലത്ത് നാൽക്കാലികൾക്കും പറവകള്‍ക്കും ഭക്ഷണം വിളമ്പി തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയായ യുവാവ്. ലോക്ഡൗണ്‍ തുടങ്ങിയതോടെ തെരുവ് നായ്ക്കള്‍ക്കും പറവകളും ഭക്ഷണമില്ലാതെ വലയുമ്പോഴാണ് ബാലരാമപുരം സ്വദേശിയായ ഷാജി ഭക്ഷണവുമായെത്തുന്നത്. തന്റെ വരുമാനത്തിന്റെ നല്ല ഒരു വിഹിതം മാറ്റിവെച്ചാണ് ഷാജി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നല്‍കുന്നത്.

പ്രഹസനമില്ലാത്ത പ്രവര്‍ത്തനത്തിലൂടെയാണ് ജീവജാലങ്ങൾക്കായുള്ള ഈ കാരുണ്യ പ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതല്‍ തുടങ്ങിയ ഷാജിയുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഇന്നും തുടരുന്നു. ഭക്ഷണമൊരുക്കി തന്റെ കാറിൽ തന്നെയാണ് ദിവസവും 200ലേറെ തെരുവ് നായ്ക്കൾക്കും പറവകൾക്കും ഷാജി ഭക്ഷണം നല്‍കുന്നത്. എന്ത് തിരക്കുണ്ടെങ്കിലും കൃത്യ സമയത്ത് ബാലരാമപുരത്തിന്റെ പതിനഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ ഭക്ഷണമെത്തിക്കുന്നതില്‍ ഷാജിക്ക് ഇതേവരെ വീഴ്ച പറ്റിയിട്ടില്ല.

ലോക്ഡൗണ്‍ കാരണം നിരവധി ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളുമടച്ചതോടെയാണ് തെരുവ് ജീവികൾ പട്ടിണിയിലായത്. പല പ്രദേശങ്ങളിലും ഷാജിയുടെ വരവും കാത്ത് നായ്ക്കള്‍, പൂച്ചകള്‍, കാക്കകൾ ഉള്‍പ്പെടെ റോഡരികിലുണ്ടാകും. ഷാജിയുടെ വാഹനമെത്തുന്നതോതെ വാഹനത്തിന് പിന്നാലെ ഓടി ഷാജിയുടെ അരികിലെത്തി സ്‌നേഹ പ്രകടനം നടത്തിയ ശേഷമാണ് വാഴയിലയില്‍ ഷാജി നല്‍കുന്ന ഭക്ഷണം കഴിക്കുന്നത്. തെരുവ് നായ്ക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് പോലും ഷാജിക്ക് ക്രമീകരണവും നിഷ്ടയുമുണ്ട്. ഒരിലയില്‍ ഒരു നായ്ക്ക് എന്ന തരത്തിലാണ് ഭക്ഷണം ക്രമികരിച്ച് നല്‍കുന്നത്. നായ ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞു എന്ന് ഉറപ്പായ ശേഷമാണ് വാഹനവുമായി അടുത്ത സ്ഥലത്തേക്ക് പോകുന്നത്.

കഴിവതും മംസങ്ങളുടെ വേസ്റ്റ് ഒഴിവാക്കിയാണ് തെരുവ് നായ്ക്കള്‍ക്കുള്ള ഭക്ഷണവുമൊരുക്കുന്നത്. ചിക്കന്‍ ബിരിയാണി മുതല്‍ വിവിധയിനം ഭക്ഷണമാണ് ഷാജിയുടെ മെനുവിലുള്ളത്. തെരുവ് നായ്ക്കള്‍ക്കും പറവകള്‍ക്കും എന്തെങ്കിലും പരിക്ക് പറ്റുകയോടെ അസുഖം ബാധിക്കുകയോ ചെയ്താലും ഷാജി എത്തി മരുന്നുകളും മറ്റും നല്‍കി ചികിത്സിക്കും.

ചില മനുഷ്യർ സഹജീവികളെ പോലും തിരിഞ്ഞുനോക്കാത്ത ഈ കാലത്ത് നന്മ നിറഞ്ഞ പ്രവർത്തിയിലൂടെ നിരവധി ജീവജാലങ്ങളുടെ ഹൃദയത്തിൽ ഇടം തേടുകയാണ് ഈ യുവാവ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version