രാജ്യാന്തരം
സ്ഥിതി രൂക്ഷം; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14.84 കോടി പിന്നിട്ടു
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14.84 കോടി കടന്നു. 148,448,000 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കണക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. 3,132,515 പേര് ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 126,074,455 രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 651,429 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതേസമയത്ത് 9,943 പേര് രോഗം ബാധിച്ച് മരിച്ചു.
18,788,361 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 110,959 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്, തുര്‍ക്കി, ഇറ്റലി, സ്പെയിന്, ജര്‍മനി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.ആഗോള വ്യാപകമായി 25 രാജ്യങ്ങളില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍.
ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു.നിലവിൽ 28 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25 ശതമാനമാണിത്. രോഗമുക്തി നിരക്ക് 82.62 ശതമാനമായി.രോഗവ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ബൈഡൻ മോദിയ്ക്ക് ഉറപ്പു നൽകി.രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലും പ്രതിദിന കേസുകൾ ഉയരുകയാണ്.