രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലേകാൽ ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.86 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 240842 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3498 പേരാണ് മരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 604,418 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.