രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതർ 16.58 കോടി കടന്നു, മരണസംഖ്യ 34.44 ലക്ഷം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.44 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാൽപ്പത്തിയാറ് ലക്ഷം കടന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.91 ലക്ഷമായി ഉയർന്നു.നിലവിൽ മുപ്പത് ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളൂ. ഇതുവരെ രണ്ട് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യു എസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 60,1611 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിൽ ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ 83,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.മരണസംഖ്യ 4.44 ലക്ഷമായി ഉയർന്നു. ഇതുവരെ ഒരു കോടി നാൽപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.