രാജ്യാന്തരം
ലോകത്ത് 24 മണിക്കൂറിനിടെ എട്ടുലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ടുലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയഞ്ച് ലക്ഷത്തിന് മുകളിലെത്തി. ആകെ മരണസംഖ്യ മൂന്നര ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ അറുപതിനായിരത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്നേകാൽക്കോടി കവിഞ്ഞു. ഇന്ത്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തിൽ അമേരിക്കയ്ക്ക് പിന്നിലുള്ളത്.
അതേസമയം, ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന തോതിൽ കേസുകൾ.