രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16.55 കോടി പിന്നിട്ടു, 34.30 ലക്ഷം മരണം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അൻപത്തിയഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.30 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാൽപത്തിയഞ്ച് ലക്ഷം കടന്നു.
അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 601,928 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.67 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അൻപത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.83 ലക്ഷമായി ഉയർന്നു.നിലവിൽ മുപ്പത്തിരണ്ട് ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. ഇതുവരെ രണ്ട് കോടി പത്തൊൻപത് ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിൽ ഒരു കോടി അൻപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ 70,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.മരണസംഖ്യ 4.41 ലക്ഷമായി ഉയർന്നു. ഇതുവരെ ഒരു കോടി നാൽപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.