രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12.87 കോടി പിന്നിട്ടു; അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍
ലോകത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എണ്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 10,000ത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ആകെ മരണസംഖ്യ ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു.രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക(3.10 കോടി),ബ്രസീല്‍(1.26 കോടി),ഇന്ത്യ(1.21 കോടി),ഫ്രാന്‍സ്(45 ലക്ഷം),റഷ്യ(45 ലക്ഷം)ബ്രിട്ടന്(43 ലക്ഷം), ഇറ്റലി(35 ലക്ഷം), തുര്‍ക്കി(32 ലക്ഷം), സ്പെയിന്(32 ലക്ഷം), ജര്‍മനി(28 ലക്ഷം) എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5.64 ലക്ഷം പേരാണ് യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്.
അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 5.40 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.47 ശതമാനമാണ്. ഇന്നലെ 271 പേരാണ് മരിച്ചത്.ഇതോടെ ആകെ മരണം 1.62 ലക്ഷമായി ഉയര്‍ന്നു.