രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറര കോടിയിലേക്ക്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറര കോടിയിലേക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ 34 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയെട്ട് ലക്ഷമായി ഉയർന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.63 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 33.53 ലക്ഷമായി. കേസുകളുടെ 13.29 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച നാല് ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്.
രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി അമ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 4.39 ലക്ഷമായി ഉയർന്നു.