രാജ്യാന്തരം
കൊവിഡ്; ലോകത്ത് ബാധിതരുടെ എണ്ണം 14.18 കോടി കടന്നു
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14.18 കോടി കടന്നു.24 മണിക്കൂറിനിടെ 599,798 പേർക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചത്.
141,887,030 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 6,428 പേർ രോഗം ബാധിച്ച് മരിച്ചു.3,029,746 പേർ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോൾ 120,413,570 രോഗമുക്തി നേടുകയും ചെയ്തു.
18,284,850 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 107,195 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്.ആഗോള വ്യാപകമായി 24 രാജ്യങ്ങളിൽ കൊവിഡ് ബാധിതർ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകൾ.