രാജ്യാന്തരം
ലോകം കൊവിഡിന്റെ പിടിയിൽ; 13.8 കോടി കടന്ന് കൊവിഡ് രോഗികൾ,
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്നു. 138,000,482 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് വേൾഡോ മീറ്റർ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
29,71,102 പേർ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോൾ 11,10,21,767 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,29,154 പേർക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചത്.
12,712 പേർ രോഗം ബാധിച്ച് മരിച്ചു. 24,007,613 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 104,743 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്. 24 രാജ്യങ്ങളിൽ കൊവിഡ് ബാധിതർ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകൾ.