രാജ്യാന്തരം
ലോകത്ത് 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കൊവിഡ് രോഗികള്‍; 13.5 കോടി പിന്നിട്ട് ലോകത്തെ കൊവിഡ് രോഗികൾ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 29.27 ലക്ഷം കടന്നു.
നിലവില്‍ രണ്ട് കോടിയിലേറെ പേര് ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.
അമേരിക്കയില്‍ മൂന്ന് കോടി പതിനെട്ട് ലക്ഷം രോഗബാധിതരുണ്ട്. 5.74 ലക്ഷം പേര് മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.48 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി നാല്‍പ്പത്തിനാലായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു.