രാജ്യാന്തരം
ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; മരണസംഖ്യ മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ മുപ്പത്തിരണ്ട് ലക്ഷം കടന്നു. പതിമൂന്ന് ലക്ഷം പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. രാജ്യത്ത് ഇന്നലെ 3.92 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 34 ലക്ഷം പേര് ചികിത്സയിലുണ്ട്. 3689 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍വെച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.91 ലക്ഷം പേര് മരിച്ചു.