രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12.77 കോടി പിന്നിട്ടു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 27.95 ലക്ഷം കടന്നു.
നിലവിൽ രണ്ട് കോടിയിലധികം പേർ ചികിത്സയിലുണ്ട്.അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസിൽ മൂന്ന് കോടി ഒൻപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാൽപതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണസംഖ്യ 5.62 ലക്ഷമായി ഉയർന്നു.ബ്രസീലിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാൽപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.12 ലക്ഷമായി ഉയർന്നു.ആയിരത്തി അഞ്ഞൂറിലധികം പേരാണ് രാജ്യത്ത് ഇന്നലെ വൈറസ് ബാധ മൂലം മരണമടഞ്ഞത്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,71,624 ആയി ഉയർന്നു. നിലവിൽ 4.86 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണത്തിൽ ഫ്രാൻസും ബ്രിട്ടനുമാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും നാൽപത്തിയഞ്ച് ലക്ഷം വീതം രോഗബാധിതരുണ്ട്.