രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.77 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി എൺപത്തിയഞ്ച് ലക്ഷം കടന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.40 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3741 പേരാണ് മരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു. നിലവിൽ 28 ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.