Connect with us

ദേശീയം

കോവിഡ്​ ബാധിച്ച്‌​ ‘മരണവും ‘, സംസ്​കാരവും കഴിഞ്ഞു…;18ാം നാള്‍ ജീവനോടെ തിരിച്ചെത്തി ഗിരിജാമ്മ

WhatsApp Image 2021 06 04 at 9.17.36 AM

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ആശുപത്രി കിടക്കയില്‍ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി ഒരുനാള്‍ മരിച്ചെന്നറിയിച്ച അധികൃതര്‍ കോവിഡ്​ മാനദണ്​ഡം പാലിച്ച്‌​ പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്‍കിയ മൃതദേഹം ദുഃഖത്തോടെയെങ്കിലും കുടുംബം സംസ്​കരിച്ചതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ്​ മരണാനന്തര ചടങ്ങും നടത്തി. പിറ്റേന്ന്​ ‘മരിച്ച’ മുത്തശ്ശി നേരിട്ട്​ വിട്ടില്‍ തിരികെയെത്തി.

ആന്ധ്രയിലെ കൃഷ്​ണ ജില്ലയില്‍ ജഗയ്യപേട്ട്​ മണ്ഡലിലെ ക്രിസ്​ത്യന്‍ പേട്ടിലാണ്​ സംഭവം. ഗിരിജാമ്മയെ മേയ്​ 12നാണ്​ കോവിഡ്​ ബാധയെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഭര്‍ത്താവ്​ ഗദ്ദയ്യ എല്ലാ ദിവസവും ഇവരെ ആശുപത്രിയില്‍ സ​ന്ദര്‍ശിക്കും. മേയ്​ 15ന്​ എത്തിയപ്പോള്‍ അവരെ ബെഡില്‍ കാണാതെ വന്നതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നിട്ടും, ഫലമില്ലാതായപ്പോള്‍ നഴ്​സുമാര്‍ മരിച്ചതാകാമെന്ന്​ ഉറപ്പിച്ചു.

സ്വന്തം ഭാര്യയുടെതെന്ന പേരില്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന്​ പൊതിഞ്ഞുകെട്ടിയ മൃതദേഹവും കൈമാറി. ഏറ്റുവാങ്ങി ഗ്രാമത്തിലെത്തിച്ച്‌​ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ സംസ്​കാരവും നടത്തി. ദിവസങ്ങള്‍ കഴിഞ്ഞ്​ മേയ്​ 23ന്​ മകന്‍ മുത്തയ്യയും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഖമ്മാം ജില്ലാ ആശുപത്രിയിലായിരുന്നു മകനുണ്ടായിരുന്നത്​. ഗിരിജാമ്മയുടെയും മുത്തയ്യയുടെയും മരണാനന്തര ചടങ്ങുകള്‍ ജൂണ്‍ ഒന്നിനാണ്​ ഒന്നിച്ച്‌​ നടത്തിയത്​. ഇതിനു പിറ്റേന്നാണ്​ കഥയിലെ ട്വിസ്റ്റ്​.

ഗിരിജാമ്മ ആരോഗ്യവതിയായി വീട്ടില്‍ തിരികെയെത്തി. രോഗം മാറി എല്ലാം ശരിയായിട്ടും തന്നെ കൂട്ടാന്‍ എന്തേ ആരും വരാതിരുന്നത്​ എന്നായിരുന്നു അവരുടെ പരിഭവം. ആരും വരാത്തതിനാല്‍ സ്വയം പോരേണ്ടിവന്നുവെന്നും ആശുപത്രിക്കാര്‍ 3,000 രൂപ ഏല്‍പിച്ചെന്നുമായിരുന്നു ഗിരിജാമ്മക്ക്​ പറയാനുണ്ടായിരുന്നത്​.ആശുപത്രി അധികൃതര്‍ കൈമാറിയ മൃതദേഹം കോവിഡ്​ ബാധ ഭയന്ന്​ തുറന്നുനോക്കാത്തത്​​ വില്ലനായെന്ന്​ കുടുംബവും ഗ്രാമവാസികളും പറയുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്​ചക്കെതിരെ കേസ്​ എടുത്തതായി പൊലീസ്​ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version