Connect with us

ദേശീയം

യുവതിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ കുത്തിവെച്ചത് മൂന്ന് വാക്‌സിനുകള്‍; വിചിത്ര സംഭവത്തിൽ അന്വേഷണം

vaccine 3

മഹാരാഷ്ട്രയില്‍ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിചിത്രസംഭവം. 28കാരിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണ വാക്‌സിന്‍ കുത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. താനെയിലെ ആനന്ദ്‌നഗറിലെ വാക്‌സിന്‍ കേന്ദ്രത്തിലാണ് സംഭവം. ഭര്‍ത്താവിനോട് നടന്ന സംഭവം 28കാരി അറിയിക്കുകയായിരുന്നു.

താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനാണ് ഭര്‍ത്താവ്. ഉടന്‍ തന്നെ ഭര്‍ത്താവ് പ്രദേശത്തെ ബിജെപി കൗണ്‍സിലറോട് പരാതിപ്പെടുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വീട്ടിലെത്തി മെഡിക്കല്‍ സംഘം യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. യുവതിയുടെ ആരോഗ്യനില പരിശോധിക്കാന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പേര് രഹസ്യമായി സൂക്ഷിക്കണമെന്ന് യുവതി അധികൃതരോട് ആവശ്യപ്പെട്ടു. മുന്‍പ് വാക്‌സിനെടുത്ത് പരിചയമില്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായി കുത്തിവെച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. വാക്‌സിന്‍ എടുത്ത ദിവസം പനി ഉണ്ടായി. എന്നാല്‍ പിറ്റേദിവസം ആരോഗ്യനില സാധാരണനിലയിലായതായി ഭര്‍ത്താവ് പറയുന്നു.

സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം വീട്ടിലെത്തി യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ഖുശ്ബു തവാരേ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം31 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version