ദേശീയം
മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ അറസ്റ്റിൽ
![WhatsApp Image 2021 07 07 at 8.33.56 AM](https://citizenkerala.com/wp-content/uploads/2021/07/WhatsApp-Image-2021-07-07-at-8.33.56-AM.jpeg)
![WhatsApp Image 2021 07 07 at 8.33.56 AM](https://citizenkerala.com/wp-content/uploads/2021/07/WhatsApp-Image-2021-07-07-at-8.33.56-AM.jpeg)
മുന്‍ കേന്ദ്രമന്ത്രി രംഗരാജന് കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു. രംഗരാജന്റെ ഭാര്യ കിറ്റി കുമാരമംഗലമാണ് കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹി വസന്ത് വിഹാറിലെ വീട്ടിലാണ് കിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാ രാത്രി ഒൻപതോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇങ്കിത് പ്രതാപ് സിംഗ് അറിയിച്ചു. വീട്ടിലെ അലക്കുകാരനായ രാജു(24) എന്നയാളാണ് അറസ്റ്റിലായത്.
കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകം എന്നു സംശയിക്കുന്നു. രണ്ട് പേര് കൂടി കൊലപാതകത്തില്‍ പങ്കാളികളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ്.
മറ്റു രണ്ടു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതായി ഡിസിപി അറിയിച്ചു. പരേതനായ രംഗരാജന് കുമാരമംഗലം സേലം എംപിയായിരുന്നു. നരസിംഹറാവു, വാജ്പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു.