രാജ്യാന്തരം
ദരിദ്ര രാജ്യങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാകുന്നില്ലെന്ന് ഡബ്ല്യൂഎച്ച്‌ഒ
എല്ലാ ദരിദ്ര രാജ്യങ്ങളിലേക്കും ഒരുപോലെ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. 220 രാജ്യങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തയ്യാറായെങ്കിലും 194 രാജ്യങ്ങള്‍ മാത്രമാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്.
മറ്റ് രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആറ് ആഴ്‌ചക്കുള്ളില്‍ നൂറിലധികം രാജ്യങ്ങള്‍ക്ക് 38 ദശലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിക്കാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളില്‍ നാലില്‍ ഒരാള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതായും ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സംഭാവന ചെയ്യണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ അടുത്തിടെ അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 1.52 ലക്ഷത്തിലധികം കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ കണക്ക് അനുസരിച്ച് 1.33 കോടിയിലധികള്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 839 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.