Connect with us

ദേശീയം

ഒമൈക്രോണിന്റെ ‘എക്‌സ്ഇ’ വകഭേദത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് മുന്നറിയിപ്പ്

കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റ് ‘എക്‌സ്ഇ’യ്‌ക്കെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങളോട് ലോകാരോഗ്യസംഘടന. കഴിഞ്ഞദിവസമാണ് എക്‌സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. ബ്രിട്ടനിലാണ് പുതിയ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ച ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒമൈക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് എക്‌സ്ഇ വകഭേദം. ‘എക്‌സ്ഇ’ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ വകഭേദം രോഗം കടുക്കുന്നതിന് കാരണമാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. കോവിഡ് ബാധിച്ച ഒരേ ആളില്‍ തന്നെ ഡെല്‍റ്റയും ഒമൈക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് (ഡെല്‍റ്റക്രോണ്‍) റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെല്‍റ്റയോളം വിനാശകാരിയായില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത് ഒമൈക്രോണ്‍ വകഭേദത്തിന്റെ ‘ബിഎ.2’ ഉപവിഭാഗമായിരുന്നു.

അതേസമയം കോവിഡ് നാലാം തരംഗം ശക്തമായ ചൈനയില്‍ നിലവിലുള്ള വൈറസ് സീക്വന്‍സുകളോടൊന്നും പൊരുത്തപ്പെടാത്ത പുതിയ രണ്ട് ഒമൈക്രോണ്‍ ഉപവകഭേദങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഈ അണുബാധയുടെ കാരണം ആരോഗ്യവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന അടുത്ത വെല്ലുവിളിയുടെ സൂചനയാണോ ഇതെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ചൈനീസ് അധികൃതരുടെ ശ്രമങ്ങള്‍ ഫലപ്രദമായില്ലെങ്കില്‍ അത് ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ബീഷണിയായി മാറിയേക്കാമെന്ന് വൈറ്റ്ഹൗസ് മുന്‍ ബയോ ഡിഫന്‍സ് ഉപദേഷ്ടാവ് രാജീവ് വെങ്കയ്യ പറഞ്ഞു. വൈറസിന്റെ അനിയന്ത്രിതമായ സംക്രമണം കൂടുതല്‍ വൈറല്‍ പരിണാമത്തിനും വാക്‌സിനുകളും ചികിത്സകളും ഫലപ്രദമല്ലാതാക്കാനും ഇടയാക്കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version