Connect with us

രാജ്യാന്തരം

കോവിഡ് ബാധിച്ചവര്‍ക്ക് ആന്റിബോഡി ചികിത്സ നല്‍കാമെന്ന് ലോകാരോഗ്യസംഘടന; പുതിയ മാര്‍ഗനിര്‍ദേശം

Published

on

covid testing 2

കോവിഡ് ബാധിച്ചാല്‍ അപകട സാധ്യത കൂടുതലുള്ള രോഗികള്‍ക്ക് ചെലവേറിയ ആന്റിബോഡി ചികിത്സ നല്‍കാവുന്നതാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആന്റിബോഡികളായ കാസിരിവിമാബും ഇംഡെവിമാബും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. അമേരിക്കന്‍ മരുന്ന് കമ്പനിയായ റീജെനറോണാണ് ഈ രണ്ട് ആന്റിബോഡികളും വികസിപ്പിച്ചത്. കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസത്തിന് കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ആന്റിബോഡി ചികിത്സയാവാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. മെഡിക്കല്‍ ജേര്‍ണലായ ബിഎംജെയിലാണ് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചത്.

പരീക്ഷണങ്ങളെ തുടര്‍ന്ന് ലഭിച്ച അനുകൂല ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടനയുടെ തീരുമാനം. അമേരിക്കയില്‍ നേരിയതും മിതമായ തോതിലുള്ളതുമായ രോഗലക്ഷണങ്ങളുള്ളവര്‍ക്കാണ് സാധാരണയായി ആന്റിബോഡി ചികിത്സ നിര്‍ദേശിക്കുന്നത്. ആശുപത്രി വാസം തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നല്‍കുന്നത്. ചെലവേറിയതാണ് എന്നതാണ് ഈ ചികിത്സയുടെ പോരായ്മ. അമേരിക്കയില്‍ 2000 ഡോളിന് മുകളിലാണ് ഇതിന് നിരക്ക് ഈടാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം14 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം14 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം2 days ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം2 days ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം2 days ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version