Connect with us

കേരളം

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

Published

on

20240523 201801.jpg

തിരുവനന്തപുരം പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലിത്തർക്കം. ബിഷപ്പിന്റെ ചുമതയുളള മനോജ്‌ റോയിസ് വിക്ടറിനെ ഇറക്കിവിട്ടു, മുൻ അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. ബിഷപ്പിനെ ഇറക്കി വിട്ടതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് സംഘം സ്ഥലത്തെത്തി.

തിരുവനന്തപുരം പാളയം സിഎസ്ഐ എംഎം ചർച്ചിൽ ചേരി തിരിഞ്ഞ് പ്രതിഷേധിച്ച് വിശ്വാസികൾ. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. നിലവിൽ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ്‌ റോയിസ് വിക്ടറിനെ ഒരു വിഭാഗം ഇറക്കി വിട്ടു. മുൻ അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. ബിഷപ്പിനെ ഇറക്കി വിട്ടതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്, പൊലീസ് സംഘം സ്ഥലത്തെത്തി.

പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം. സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ. മുൻ ബിഷപ്പായിരുന്ന ധർമ്മരാജ് റസാലത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്.

അതേ സമയം, അനുകൂല വിധി ഉണ്ടെന്ന അവകാശവുമായി പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തി. എന്നാൽ അങ്ങനെ ഒരു വിധിയില്ലെന്ന നിലപാടിലാണ് പുതിയ ബിഷപ്പിനെ അനുകൂലിക്കുന്നവർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

കേരളം23 hours ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

കേരളം1 day ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കേരളം2 days ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

കേരളം2 days ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കേരളം2 days ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കേരളം2 days ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

കേരളം2 days ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

കേരളം2 days ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version