Connect with us

ദേശീയം

കോവിഡ്: ഇന്ത്യക്കാർ അനാവശ്യമായി ആശുപത്രി കയറിയിറങ്ങുന്നുവെന്ന് ലോകാരോഗ്യ സംഘടന

Covid test

ജനങ്ങൾ വലിയ തരത്തിൽ ഒത്തുകൂടുന്നതും അനാവശ്യമായി ആശുപത്രികൾ കയറിയിറങ്ങുന്നതും ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതായി ലോകാരോ​ഗ്യ സംഘടന. കൂടിയ രോ​ഗവ്യാപനവും, കുറഞ്ഞ വാക്സിനേഷനും കാര്യങ്ങൾ താളംതെറ്റിച്ചതായും ഡബ്ല്യു എച്ച് ഒ പറഞ്ഞു.

അതിനിടെ, രാജ്യത്തെ കൊവിഡ് മരണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. കൊവിഡ് ബാധിച്ചതിൽ 15 ശതമാനത്തിന് താഴെ മാത്രമാണ് ആശുപത്രിയിൽ പരിചരണം വേണ്ടതുള്ളത്. വീട്ടിൽ തന്നെ ഇരുന്നുള്ള പരിചരണത്തെ കുറിച്ചുള്ള അജ്ഞത, പോസിറ്റീവ് ആകുന്നവരെയെല്ലാം ആശുപത്രിയിലേക്ക് എത്തിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ലോകാരോ​ഗ്യ സംഘടനയെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലേക്ക് അടിയന്തര കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതായി ഡബ്ല്യു എച്ച് ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി നാലായിരം ഓക്സിജൻ കോൺസൺട്രേറ്ററുകൾ ലഭ്യമാക്കുമെന്ന് ലോകാരോ​ഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു.

കോവിഡ് രൂക്ഷമായ ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മുൻകൂട്ടി നിർമ്മിച്ച മൊബൈൽ ഫീൽഡ് ആശുപത്രികൾ, ലബോറട്ടറി വിതരണങ്ങൾ എന്നിവ ഉൾപ്പെടെ ലോകാരോഗ്യ സംഘടനയ്ക്ക് സാധ്യതമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ്രോസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം13 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം15 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം16 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version