കേരളം
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി;ദാരുണാന്ത്യം
പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്പി- ഗുരുവായൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
ബസിന്റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.