രാജ്യാന്തരം
സന്ദേശങ്ങൾ സുരക്ഷിതമെന്ന് വാട്‌സ്ആപ്പ്
സ്വകാര്യ സന്ദേശങ്ങളോ സെൻസിറ്റീവ് ലൊക്കേഷൻ ഡാറ്റയോ ഫേസ്ബുക്കുമായി പങ്കിടില്ലെന്ന് ആവർത്തിച്ച് വാട്‌സ്ആപ്പ് തങ്ങളുടെ സ്വകാര്യതാ നയം വ്യക്തമാക്കുന്ന വിശദീകരണം പുറത്തിറക്കി.
സ്വകാര്യമായി ആശയവിനിമയം നടത്താൻ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങൾ ഏതറ്റം വരേയും പോകും. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല’ വിശദീകരണത്തിൽ പറയുന്നു.
വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പുതിയ പോളിസി അപ്‌ഡേറ്റിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനമാണുയരുന്നത്. ഈ സാഹചര്യമാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
വാട്‌സ്ആപ്പ് വരിക്കാരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്, ഏതൊക്കെത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്‌സൈറ്റുകള്‍ വാട്‌സ്ആപ്പ് വഴി ഉപയോഗിക്കുന്നു, എന്നിങ്ങനെയുള്ള വിവരങ്ങള്‍ വാട്‌സ്ആപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്കുമായും ഇന്‍സ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റര്‍നെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നായിരുന്നു പുതിയ നയത്തില്‍ പറഞ്ഞിരുന്നത്.
“ചില കിംവദന്തികൾ പ്രചരിക്കുന്നതിനാൽ, ഞങ്ങൾക്ക് ലഭിച്ച ചില സാധാരണ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്വകാര്യമായി ആശയവിനിമയം നടത്താൻ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങൾ ഏതറ്റം വരേയും പോകും. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല,” എന്നാണ് കമ്പനിയുടെ വിശദീകരണം.
Also read: പ്രൈവസി പോളിസിയില്‍ മാറ്റവുമായി വാട്‌സ്ആപ്പ്; വിവരങ്ങള്‍ ശേഖരിക്കാം വിൽക്കാം
എന്നാല്‍ ഇതിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പലരും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തേടി പോകാന്‍ തുടങ്ങിയതോടെ കമ്പനി ഇക്കാര്യത്തില്‍ നിലപാട് മാറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ വ്യക്തത വരുത്തല്‍.