Connect with us

ദേശീയം

വാട്സാപ് നടപ്പിലാക്കാന്‍ പോകുന്ന സ്വകാര്യതാ നയത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സി സി ഐ

WhatsApp header 1024x500 1

അധികം താമസിയാതെ വാട്സാപ് നടപ്പിലാക്കാന്‍ പോകുന്ന സ്വകാര്യതാ നയത്തിനെതിരെ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച്‌ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ). അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോട് 60 ദിവസത്തിനുള്ളില്‍ റിപോർട്ട് സമര്‍പ്പിക്കാനാണ് സിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ സ്വകാര്യതാ നയവും ടേംസ് ഓഫ് സര്‍വീസുമായിരിക്കും അന്വേഷണത്തിന്റെ പരിധിയില്‍ വരിക. ഇന്ത്യയിലെ കോംപറ്റീഷന്‍ നിയമങ്ങളെ വളഞ്ഞ വഴിയില്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വാട്സാപ് വഴി നടത്തുന്ന ബിസിനസ് ചാറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്കിനും മറ്റു കമ്പനികളുമായി പങ്കുവയ്ക്കുമെന്നും സ്വാകാര്യ ചാറ്റുകള്‍ സ്വകാര്യമായി നിലനിര്‍ത്തുമെന്നുമാണ് വാട്സാപ് അവകാശപ്പെട്ടിരിക്കുന്നത്.

യൂറോപ്പില്‍ വാട്സാപിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാതെയും ഉപയോക്താക്കള്‍ക്ക് ആപ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് അത് നല്‍കാത്തതെന്നും പഠനവിധേയമാക്കും. വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഞങ്ങള്‍ പറയുന്നതു കേള്‍ക്കണം അല്ലെങ്കില്‍ ഉപേക്ഷിച്ചു പോകണമെന്ന ധാര്‍ഷ്ട്യം വാട്സാപിന്റെ നീക്കത്തില്‍ കാണാമെന്നതും അന്വേഷണ വിധേയമാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version