ആരോഗ്യം
വിളർച്ച അകറ്റാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. അതിലൊന്നാണ് ഹീമോഗ്ലോബിന്റെ കുറവ്. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇത് ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നതിന് സഹായകമാണ്.
ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമായേക്കാം. അളവ് ഗണ്യമായി കുറയുകയാണെങ്കിൽ അനീമിയയ്ക്ക് കാരണമാകും. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി -12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. മത്സ്യം, കോഴി, ചിക്കൻ, മുട്ട, ബീൻസ്, പയർ, പച്ച ഇലക്കറികൾ, വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്നു. പേരയ്ക്ക, കുരുമുളക്, സരസഫലങ്ങൾ, ഓറഞ്ച്, തക്കാളി, മുളപ്പിച്ച പയർവർഗ്ഗങ്ങൾ തുടങ്ങിയ പുതിയ പഴങ്ങളിലും പച്ചക്കറികളിലും സാധാരണയായി കാണപ്പെടുന്നു…- പോഷകാഹാര വിദഗ്ധയായ സുജേത ഷെട്ടി പറഞ്ഞു. ഹീമോഗ്ലോബിന്റെ അളവ് കുറയാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഇരുമ്പിന്റെ കുറവെന്ന് നാഷണൽ അനീമിയ ആക്ഷൻ കൗൺസിൽ വ്യക്തമാക്കുന്നു.
പച്ച ഇലക്കറികളായ ചീര, സെലറി, കടുക് ഇലകൾ, ബ്രൊക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ക്ലോറോഫിൽ ഇരുമ്പിന്റെ സമ്പുഷ്ടമായ ഉറവിടമാണ്. ചീര പോലെയുള്ള പച്ച ഇലകളിൽ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്ന ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ, ഇവ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലതെന്ന് ഓർമ്മിക്കുക.
ബീറ്റ്റൂട്ട് അല്ലെങ്കിൽ മാതളനാരങ്ങ ജ്യൂസ് രക്തം ഉണ്ടാകുവാനും രക്തം ശുദ്ധീകരിക്കുവാനും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ടുകളിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, നിങ്ങൾക്ക് അവ ആപ്പിൾ അല്ലെങ്കിൽ കാരറ്റ് കൂട്ടിച്ചേർത്ത് ജ്യൂസ് അടിച്ച് കുടിക്കാവുന്നതാണ്.
മാതളനാരങ്ങയിൽ ഇരുമ്പും ധാതുക്കളായ ചെമ്പ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ജ്യൂസുകളും പതിവായി കുടിക്കുന്നത്, ആരോഗ്യകരമായ രക്തയോട്ടത്തെ പിന്തുണയ്ക്കുന്നതിലൂടെ നിങ്ങളുടെ ഊർജ്ജ നില വർദ്ധിപ്പിക്കാനും നിങ്ങളെ കൂടുതൽ ഉന്മേഷവാന്മാരാക്കുവാനും സഹായിക്കുന്നു