Connect with us

ദേശീയം

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ

Published

on

election 2

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. ഹൂഗ്ളി, ഹൗറ, സൗത്ത് 24 പർഗനാസ്, കൂച്ച് ബെഹാർ, ആലിപ്പൂർദ്വാർ എന്നീ ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.

പ്രചാരണത്തിന്റെ അവസാനലാപ്പിൽ ബി.ജെ.പിക്കായി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നാലിടങ്ങളിൽ റോഡ് ഷോ നടത്തി. പാർട്ടിയുടെ താര പ്രചാരകൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്ന് യോഗത്തിൽ പ്രസംഗിച്ചു. ചലച്ചിത്ര താരം മിഥുൻ ചക്രവർത്തിയും പങ്കെടുത്തു.

തൃണമൂലിന്റെ പ്രചാരണം മുഖ്യമന്ത്രി മമതാ ബാനർജിയെ കേന്ദ്രീകരിച്ചായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവും എം.പിയുമായ ജയബച്ചനും തൃണമൂലിനായി വോട്ടഭ്യർത്ഥിച്ച് റോഷ് ഷോ നടത്തി.ബി.ജെ.പി പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നതായി മമത കൂച്ച്ബെഹാറിൽ നടന്ന റാലിയിൽ ആരോപിച്ചു. മുസ്ലീം വോട്ടർമാർ വോട്ടുകൾ ഭിന്നിക്കാതെ ശ്രദ്ധിക്കണമെന്ന ആഹ്വാനത്തിൽ ഉറച്ചു നിൽക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച നോട്ടീസ് കാര്യമാക്കുന്നില്ലെന്നും മമത വ്യക്തമാക്കി.

നന്ദിഗ്രാമിലെ മുസ്ലീംങ്ങളെ പാകിസ്ഥാനികളെന്ന് വിളിച്ച ബി.ജെ.പി നേതാക്കൾക്കൾക്കെതിരെ നോട്ടീസ് അയച്ചോ എന്നും വിവാദ പ്രസ്‌താവനകൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് വെറുതെ വിടുന്നുവെന്നും അവർ ചോദിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ യു.പി മാതൃകയിൽ പൂവാലൻമാരെ പിടികൂടാനുള്ള സ്‌ക്വാഡ് ബംഗാളിലും നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തൃണമൂലിന്റെ പൂവാലൻമാരെ അഴിക്കുള്ളിലാക്കും. മെയ് രണ്ടിന് തൃണമൂൽ തോൽക്കുന്നതോടെ മമത ജയ്ശ്രീറാം വിളിച്ചു തുടങ്ങുമെന്നും യോഗി പരിഹസിച്ചു. ബബുൽ സുപ്രിയോയ്‌ക്കു വേണ്ടി പ്രചാരണം നടത്തിയ മിഥുൻ ചക്രവർത്തിയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ചതിനെതിരെബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version