Connect with us

ദേശീയം

ത്രിവര്‍ണ പതാക പാറി പറക്കും; ‘ഖത്തര്‍ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കുമെന്ന് നരേന്ദ്ര മോദി

Published

on

ഖത്തര്‍ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കും,അവിടെ ത്രിവര്‍ണ പതാക പാറി പറക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കായിക മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

രാജ്യത്തെ ആദ്യത്തെ ‘നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി’ തുറക്കുമെന്നും പ്രധാനപ്പെട്ട 90 സ്പോർട്സ് പ്രൊജക്ടുകളാണ് മേഖലയില്‍ നടപ്പിലാക്കാന്‍ ഉദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകകപ്പ് ഖത്തറിലാണ്, നമ്മള്‍ വിദേശ ടീമുകള്‍ക്കായി ആഹ്‌ളാദിക്കുന്നു. എന്നാല്‍ ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. ഇത്തരത്തില്‍ ആഗോള കായിക മത്സരങ്ങള്‍ക്ക് നമ്മള്‍ ആതിഥേയത്വം വഹിക്കുന്ന ദിവസം വിദൂരമല്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, നമ്മുടെ ത്രിവര്‍ണ്ണ പതാക ഉയരത്തില്‍ പറക്കും.

ഇന്ന് ലോകകപ്പ് ഫൈനല്‍ നടക്കാനിരിക്കെ, ഞാന്‍ ഇവിടെ ഷില്ലോങ്ങില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഒരു ഫുട്‌ബോള്‍ മൈതാനത്ത് റാലി നടത്തുന്നു എന്നത് യാദൃശ്ചികമാണ്. അവിടെ (ഖത്തറില്‍) ഫുട്‌ബോള്‍ ഭ്രമമാണെങ്കില്‍ ഇവിടെ വികസന ഭ്രമമാണ്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്നത് പോലെ കഴിഞ്ഞ എട്ട് വര്‍ഷമായി വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ തടസമായി വന്നതിനെല്ലാം ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version