Connect with us

ദേശീയം

വിമാനത്താവളങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ഇനി കർശന നടപടി

Published

on

6 2

വിമാനത്താവളങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഉടനടി പിഴ ഈടാക്കാന്‍ നിര്‍ദേശം. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

പല വിമാനത്താവളങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി. മാസ്ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ പാലിക്കപ്പെടുന്നില്ലേയെന്ന് ഉറപ്പുവരുത്തണമെന്നും എയര്‍ലൈനുകളോട് റഗുലേറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായി പിഴ പോലുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്താമോയെന്ന് ലോക്കല്‍ പൊലീസുമായി ആലോചിച്ച്‌ നടപ്പാക്കാവുന്നതാണെന്നും റെഗുലേറ്റര്‍ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 15 ആഭ്യന്തര യാത്രക്കാര്‍ക്ക് കഴിഞ്ഞ ആഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ 15നും 23നും ഇടക്കുള്ള ദിവസങ്ങളില്‍ ഇന്‍ഡിഗോ, അലയന്‍സ് എയര്‍, എയര്‍ ഏഷ്യ വിമാനങ്ങളില്‍ യാത്രചെയ്ത 15 യാത്രക്കാരെയാണ് ആറ് മാസത്തേക്ക് വിലക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version