Connect with us

ദേശീയം

ആധാറിന്‍റെ അഭാവത്തില്‍ വാക്സിനേഷനോ അവശ്യ സേവനങ്ങളോ നിരസിക്കപ്പെടരുത് : യുഐഡിഎഐ

Published

on

36 1

ആധാര്‍ ഒരു അവശ്യഘടകം അല്ലാത്തതിനാല്‍ വാക്സിന്‍, മരുന്ന്, ആശുപത്രി, ചികിത്സ എന്നിവ ആര്‍ക്കും നിഷേധിക്കരുതന്ന് ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ പോലുളള മറ്റ് ചില അവശ്യ സേവനങ്ങളെ ആധാര്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണം.
കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങളില്‍, ആധാര്‍ ഇല്ലാത്തതിനാല്‍ ഓരോ വ്യക്തിക്കും ലഭിക്കേണ്ട സേവനവും, ആനുകൂല്യവും നിഷേധിക്കപ്പെടരുത്.

ഒരാള്‍ക്ക് ആധാര്‍ ഇല്ലെങ്കില്‍, ചില കാരണങ്ങളാല്‍ ആധാര്‍ ഓണ്‍ലൈന്‍ പരിശോധന വിജയിച്ചില്ലെങ്കില്‍, ബന്ധപ്പെട്ട ഏജന്‍സിയോ വകുപ്പോ 2016 ലെ ആധാര്‍ തിരിച്ചറിയല്‍ നിയമത്തിലെയും, 2017 ഡിസംബറിലെ ഉത്തരവ് പ്രകാരവും സേവനം നല്‍കേണ്ടതുണ്ട്. ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവ്കഴിവായി ആധാര്‍ ദുരുപയോഗം ചെയ്യരുതെന്നും ഐഡിഎഐ വ്യക്തമാക്കി. ആധാറിനായി സ്ഥാപിതമായ എക്സെംപ്ഷന്‍ ഹാന്‍ഡ്ലിംഗ് വ്യവസ്ഥ (ഇഎച്ച്എം) ഉണ്ട്. ആധാറിന്‍റെ അഭാവത്തില്‍ ആനുകൂല്യങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് ഇത് പാലിക്കണം. എന്തെങ്കിലും കാരണത്താല്‍ ആര്‍ക്കെങ്കിലും ആധാര്‍ ഇല്ലെങ്കില്‍, ആധാര്‍ നിയമം അനുസരിച്ച് അവരുടെ അവശ്യസേവനങ്ങള്‍ നിഷേധിക്കപ്പെടരുത്.

സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പൊതുസേവനവിതരണങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനാണ് ആധാര്‍ ഉദ്ദേശിക്കുന്നത്. കൂടാതെ ആധാറിന്‍റെ അഭാവത്തില്‍ ഒരു ഗുണഭോക്താവിനും ആനുകൂല്യങ്ങളും സേവനങ്ങളും നിഷേധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് യുഐഡിഎഐ 2017 ഒക്ടോബര്‍ 24 ലെ സര്‍ക്കുലര്‍ പ്രകാരം എക്സെംപ്ഷന്‍ ഹാന്‍ഡ്ലിംഗ് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ഒഴിവാക്കലുകളോ നിര്‍ദേശങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാന്‍ സെക്ഷന്‍ 7 പ്രകാരം ആധാര്‍ നിയമത്തില്‍ പ്രസക്തമായ വ്യവസ്ഥകള്‍ഉണ്ട്.

കൂടാതെ, ആധാര്‍ ഇല്ലാത്ത താമസക്കാര്‍ അല്ലെങ്കില്‍ ഏതെങ്കിലും കാരണത്താല്‍ ആധാര്‍ പ്രാമാണീകരണം വിജയിക്കാത്ത സാഹചര്യങ്ങളില്‍ ആനുകൂല്യങ്ങളും സേവനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ , 2017 ഡിസംബര്‍ 19-ലെ കാബിനറ്റ്സെക്രട്ടേറിയറ്റ് ഒ.എം. ല്‍ എക്സെംപ്ഷന്‍ ഹാന്‍ഡ്ലിംഗ് വ്യവസ്ഥയില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അത്തരംസേവനങ്ങള്‍ / ആനുകൂല്യങ്ങള്‍നിരസിക്കുകയാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത അധികാരികളുടെ അറിവിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരണമെന്നും ഐഡിഎഐ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം11 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം11 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version