Connect with us

ദേശീയം

മലയാളി നയിക്കും ഇനി കർണാടക നിയമസഭ; യു ടി ഖാദർ കർണാടക സ്പീക്കർ ആവും

Published

on

മലയാളിയായ യു ടി ഖാദർ കർണാടക സ്പീക്കർ ആവും.സ്പീക്കർ തിരഞ്ഞെടുപ്പിൽ ഖാദറെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.നാളെയാണ് തെരഞ്ഞെടുപ്പ്. നേരെത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ എന്നിവരെയാണ് പാർട്ടി പരിഗണിച്ചിരുന്നത്.

ഇന്നലെ വൈകീട്ട് കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജവാലയും, ഖാദറുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനാർഥിയെ പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പിടും. മംഗളുരു മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണ ജയിച്ച ഖാദർ നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു.കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ആദ്യ മുസ്ലിം സ്പീക്കറാവും ഖാദർ.

രണ്ടു തവണ ഉള്ളാൾ മണ്ഡലം എം.എൽ.എയായിരുന്ന യു.ടി. ഫരീദ് നിര്യാതനായതിനെത്തുടർന്ന് 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകൻ ഖാദർ ആദ്യമായി എം.എൽ.എയായത്. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2013ലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. നിയമ ബിരുദധാരിയാണ് ഖാദർ.

രണ്ടാം സിദ്ധരാമയ്യ സർക്കാരിന്‍റെ ആദ്യനിയമസഭാ സമ്മേളനത്തിൽ ഇന്നലെ 223 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ തെം സ്പീക്കറായ ആർ വി ദേശ്പാണ്ഡേ ആണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാമത് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഈ ആഴ്ച തന്നെ മന്ത്രിസഭാ വികസനം നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version