Connect with us

കേരളം

കേന്ദ്ര മന്ത്രിമാര്‍ തല്‍ക്കാലം അയോധ്യ സന്ദര്‍ശനം ഒഴിവാക്കണം; നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

Screenshot 2024 01 24 185555

അയോധ്യ രാമക്ഷേത്രത്തിലെ സന്ദര്‍ശനം തല്‍ക്കാലം ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിര്‍ദേശം. വിഐപികള്‍ എത്തുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മന്ത്രിമാര്‍ മാര്‍ച്ചില്‍ സന്ദര്‍ശനം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു.

രാമക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ച ശേഷമുള്ള രണ്ടാം ദിവസവും വന്‍ ഭക്തജനത്തിരക്കാണ്. ചൊവ്വാഴ്ച മൂന്നുലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്. ബുധനാഴ്ച രാവിലെയും വലിയ തിരക്കുണ്ടായിരുന്നു.

Also Read:  ‘ആശ ശരത്തിന്റ ശസ്ത്രക്രിയയിൽ സങ്കീർണത, ഹൃദയാഘാതം ഉണ്ടായി’; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ക്യൂ മെച്ചപ്പെടുത്തുമെന്നും ഇതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. അടുത്ത കുറച്ച് ദിവസത്തേക്ക് ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രത്തില്‍ നിയോഗിച്ചിട്ടുള്ളത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ ഏഴു മുതലാണ് ക്ഷേത്രത്തിലേക്ക് ജനങ്ങളെ കയറ്റിവിടാന്‍ തുടങ്ങിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം13 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം19 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം20 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം20 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം21 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം5 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം5 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം7 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം7 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം7 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ