Connect with us

ദേശീയം

കേന്ദ്രസഹമന്ത്രി റോഡപകടത്തില്‍പ്പെട്ടു, മന്ത്രിക്ക് ഗുരുതരപരിക്ക്. ഭാര്യ മരിച്ചു

Published

on

sripad accident new

 

കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഭാര്യ വിജയാ നായികും, പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു. സാരമായി പരിക്കേറ്റ ശ്രീപദ് നായിക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ടോടെയായിരുന്നു സംഭവം.

ഗോകർണ്ണത്തിലേക്ക് പോകുന്ന വഴി അൻകോലയ്ക്ക് സമീപത്തായിരുന്നു അപകടം.

ഭാര്യയും, കർണാടകയിലെ പേഴ്‌സണൽ സെക്രട്ടറിയും, ഡ്രൈവറുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

ശ്രീപദ്‌നായികിന്റെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാര്യയുടെയും പേഴ്‌സണൽ സെക്രട്ടറിയുടെയും ജീവൻ രക്ഷിക്കാനായില്ല.

നായിക്കിന്റെ ചികിത്സയ്ക്ക് ശരിയായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി സംസാരിച്ചു.

കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അനുശോചിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version