Connect with us

ദേശീയം

ഓപ്പറേഷന്‍ ഗംഗ ; യുക്രൈയിനിൽ നിന്ന് 734 മലയാളികളെക്കൂടി കേരളത്തില്‍ എത്തിച്ചു

യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത്.

ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു രാവിലെ പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178 ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 യാത്രക്കാരുമാണ് ഉണ്ടായത്.

തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയില്‍ എത്തി. ഇതില്‍ 178 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്നു രാത്രി ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കൂടി ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തില്‍ 158 യാത്രക്കാരാണുള്ളത്.

യുക്രൈയിനില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഇന്ന് 227 വിദ്യാര്‍ഥികള്‍ എത്തി. ഇതില്‍ 205 പേരെയും നാട്ടില്‍ എത്തിച്ചു. സ്വദേശങ്ങളോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്ന് വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നത്. ഇന്ന് എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 hour ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version